വീട്ടില്‍ ഉണ്ടായ തണ്ണീര്‍മത്തന്‍, വീഡിയോ പങ്കുവെച്ച് അനു സിത്താര
തന്റെ വീട്ടിൽ ഉണ്ടായ തണ്ണീർ മത്തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചു അനു സിതാര. വീട്ടിൽ കൃഷി ചെയ്തുണ്ടാക്കിയ തണ്ണീർ മത്തൻ ചെടിയിൽ നിന്ന് മുറിച്ചെടുത്തു , അടുക്കളയിൽ പോയി തണ്ണീർ മത്തൻ മുറിക്കുന്നത് വരെയാണ് അനു സിതാര പങ്കുവെച്ച വിഡോയിൽ ഉള്ളത്. തണ്ണീർ മത്തൻ പഴുത്തതാണെന്നുള്ള കാര്യം മനസിലായപ്പോ ഉള്ള അനു സിതാരയുടെ സന്തോഷവും വിഡിയോയിൽ കാണാം. അനു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ ആരാധകരുമായി പങ്കുവച്ചത് .അനു സിതാരയുടെ തണ്ണീർ മത്തൻ വീഡിയോ ആരാധകർക്കിടയിൽ വൈറലായിരിക്കയാണ് .
View this post on Instagram
വിഡിയോയ്ക് മന്റുമായി നിരവധി ആരാധകരാണ് എത്തിയത്. രസകരമായ കമെന്റുകളുണ് വിഡിയോക് താഴെ നിറയെ, മാമാങ്കത്തിലെ നായികയ പ്രാചി തെഹ്ലനും മന്റുമായി എത്തിയിരുന്നു., എനിക്കും വേണം ചേച്ചി എന്നാണ് പ്രാചി കുറിച്ചത്.ഇങ്ങോട്ടു വരൂ എന്ന് അനുവും മറുപടി നൽകി. തന്റെ വീട്ടിന്റെ പരിസരത്തുള്ള കൃഷിയെക്കുറിച്ചും ഫലവൃക്ഷങ്ങളെ കുറിച്ചും അനു തന്റെ യൂട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കു വച്ചിരുന്നു .
ലോക്കഡോൺ കാലത്താണ് അനു തന്റെ യൂട്യൂബ് ചാനൽ ആരംഭിച്ചത് ,വായനടൻ കാഴ്ചകളും വയനാട്ടിലെ അറിയപ്പെടാതെ പോവുന്ന കലാകാരന്മാരെ പരിചയ പെടുത്താനും ആണ് ചാനൽ എന്നാണ് അനു സിതാര പറയുന്നത്. ചാനലിലൂടെ തന്റെ കൃഷികളെക്കുറിച്ചും വീടും, വീട്ടുപറമ്പിൽ ഉള്ള ഫലവ്യഞ്ജനങ്ങളായ ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്പഴം, ഒട്ടേറെയിനം പേര, റംബുട്ടാന്, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മള്‍ബറി, ചാമ്പ, മുരിങ്ങ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തിയ വീഡിയോ മുൻപ് അനു സിതാര ആരാധകർക്കായി പങ്കുവച്ചിരുന്നു .
മണിയറയിലെ അശോകനാണ് അവസാനമായി അനു സിത്താരയുടേതായി പുറത്തിറങ്ങിയ ചിത്രം.അനുരാധ ക്രൈ നമ്പര്‍ 59/2019 എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. ക്രൈം ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ആണ് നായകന്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ദ്രജിത്തിന്റെ ജന്മദിനത്തിൽ ആണ് പുറത്തിറങ്ങിയത്.