ക്രൈം ത്രില്ലറുമായി ‘അമ്മ, മമ്മൂട്ടിയും മോഹൻലാലും നായകന്മാർ…?

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലെ പുതിയ ആസ്ഥാനമന്ദിരം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സംഘടനാ രൂപീകരണത്തിന്റെ 25ാം വര്‍ഷത്തിലാണ് സ്വന്തം ആസ്ഥാനമന്ദിരം എന്ന മോഹം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘടന വേളയിലാണ് മോഹൻലാൽ എ കാര്യം പ്രഖ്യാപിച്ചത് ‘അമ്മ വീണ്ടും ഒരു ചിത്രം നിർമ്മിക്കുന്ന്.മുൻപ് ‘അമ്മ ട്വന്റി ട്വന്റി നിർമിച്ചിരുന്നു ,അന്ന് അമ്മയ്ക്ക് വേണ്ടി നടൻ ദിലീപാണ് ചിത്രം നിർമിച്ചത്. ട്വന്റി സംവിധാനം ചെയ്തിരുന്നത് ജോഷി ആയിരുന്നു.

അമ്മയുടെ ഇ പുതിയ ചിത്രം ഒരു ക്രൈം ത്രില്ലറാണ് സംഘടനയിലെ 140 ഓളം താരങ്ങൾ അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയ ദര്ശനും രാജീവ് കുമാറും ചേർന്നാണ് ,രാജീവ് കുമാരന് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സിനിമാ മേഖലയിൽ വലിയ പ്രതിസന്ധി ഉണ്ടായിരുന്നു. ഈ പ്രതിസന്ധി മറിക്കടക്കാൻ ആണ് ഇങ്ങനെയൊരു ചിത്രമെന്നും മോഹൻലാൽ പറഞ്ഞു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി.പ്രേക്ഷക പങ്കാളിത്തം ഉയർപ്പിക്കാൻ ചിത്രത്തിന് പേര് നിർദ്ദേശിക്കാനുള്ള അവസരം പ്രേക്ഷകര്ക് വിടുകയാണെന്നു മോഹൻലാൽ പറഞ്ഞു .ചിത്രത്തിന്റെ കഥയ്ക്ക് അനുയോജ്യമായ പേര് നിർദ്ധിക്കുന്ന ആളിന് ,ഞാനും മമ്മൂക്കയും കൂടി സമ്മാനം നൽകും എന്ന് മോഹന്ലാല് പറഞ്ഞു.
AMMA NEW MOVIE

ചിത്രത്തിലെ നായകന്മാർ മമ്മൂട്ടിയോ മോഹൻലാലോ എന്ന ചർച്ചയാണിപ്പോ സോഷ്യൽ മീഡിയയിൽ നടക്കുന്നത് രണ്ടാളും തുല്യ പ്രാധാന്യമുള്ള നായകന്മാരാക്കിയിരിക്കും എന്ന് ഒരു കൂട്ടരും പറയുന്നു. എന്തായാലും പ്രേക്ഷകരെ തിരിച്ചു തീയറ്ററിൽ എത്തിക്കാനുള്ള വക നൽകുന്ന ചിത്രമാകുമെന്നുറപ്പാണ്.ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് അറിയാന സാധിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *