ദൃശ്യം 2 ഓ റ്റി റ്റി പ്രീമിയർ ഉടൻ ,ട്രൈലെർ തീയതി പ്രഖ്യാപിച്ചു

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയുന്ന ദൃശ്യം 2 വിന്റെ ഓ റ്റി റ്റി പ്രീമിയർ ഉടൻ ഉണ്ടാവും, ചിത്രത്തിന്റെ ട്രൈലെർ റിലീസ് തീയതി മോഹൻലാൽ പ്രഖ്യാപിച്ചു.ഫെബ്രുവരി 8ന് ട്രെയ്‌ലര്‍ എത്തും എന്ന വിവരമാണ് മോഹന്‍ലാല്‍ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെച്ചിരിക്കുന്നത്.ചിത്രം ഉടന്‍ തന്നെ ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുമെന്നും പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്.

മോഹൻലാൽ ജീത്തു ടീമിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു ദൃശ്യം.മലയാളം സിനിമയ്ക്കു കേരളത്തിന് പുറത്തും മാർക്കറ്റുകൾ ഉണ്ടെന്നും.കേരളത്തിൽ നിന്ന് 50 കൊടിക്കുമുകളിൽ കളക്ഷൻ നേടാൻ സാദിക്കുമെന്നും തെളിയിച്ച ചിത്രമായിരുന്നു ദൃശ്യം.ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നെന്ന് അറിഞ്ഞപ്പോൾ മുതൽ ആരാധകരും ആവേശത്തിലായിരുന്നു. ആരാധകരെ ത്രില്ലടിപ്പിച്ച കുടുംബനാഥൻ ജോർജ് കുട്ടിയുടെ രണ്ടാം വരവിനെ അവർ അക്ഷമരായി ഉറ്റുനോക്കിയിരുന്ന സമയത്താണ് ചിത്രം ഒറ്റിറ്റി റിലീസ് ആണെന് പ്രഖ്യാപിച്ചത്. തിയറ്ററുകൾ കൊറോണ ലോക്കഡോൺ കാരണം തുറക്കാത്ത സമയമായിരുന്നു അത്. വൻ പ്രതിഷേധങ്ങളാണ് ആരാധകരെ ഭാഗത്തു നിന്നും സിനിമ സംഘടനകളുടെ ഭാവഗത്തുനിന്നും മോഹൻലാലിനും നിർമാതാവ് ആന്റണിക്കും നേരിടേണ്ടി വന്നത്.

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിലും തൊടുപുഴയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നടന്നത്.തീയറ്ററുകൾ ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നതിനാൽ മോഹൻലാലിനോട് തീയറ്റർ റിലീസ് എന്ന ആവശ്യവുമായി ആരാധകരും എത്തിയിട്ടുണ്ട്.ട്രൈലെർ തീയതി പ്രഖ്യാപിച്ച പോസ്റ്റിനു താഴെ ഇ ആവശ്യം ഉന്നയിക്കുന്ന ആരാധക കമെന്റുകൾ കാണാം.


ദൃശ്യം ആദ്യഭാഗത്തിലെ എല്ലാ പ്രധാന അഭിനേതാക്കളും രണ്ടാംഭാഗത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്കുമാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തും.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി.എസ് വിനായക് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അനില്‍ ജോണ്‍സണ്‍ ആണ് സംഗീതം.

ദൃശ്യം ആദ്യഭാഗത്തിന്റെ തുടർച്ച തന്നെയാണ് ചിത്രം ,ജോര്ജുകുട്ടിക്കും കുടുംബത്തിനും തന്റെ ജീവിതത്തിലെ എ സംഭവങ്ങൾക്കു ശേഷം എന്ത് സംഭവിക്കുന്നു എന്നാണ് ചിത്രം പറയുന്നത്.ചിത്രം ഒരു കുടുമ്പ കഥയായിരുക്കുമെന്നു ത്രില്ലെർ അല്ല എന്നുമാണ് സംവിധായകൻ ജീത്തു പറയുന്നത്, പക്ഷെ ദൃശ്യം ആദ്യഭാഗത്തിൽ ഒളുപ്പിച്ചു വച്ച പോലെ എന്തെങ്കിലും ട്വിസ്റ്റ് ദൃശ്യം രണ്ടാംഭാഗത്തിലും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രം ഫെബ്രുവരി മാസം തന്നെ ആമസോൺ പ്രിമേ വഴി പ്രീമിയർ ചെയ്യും എന്നാണ് സൂചന.
drishyam 2 trailer date announced
ആറാട്ട് എന്ന ചിത്രത്തിന്റെ അവസാവട്ടെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ. ആറാട്ട് ആയിരിക്കും മോഹന്ലാലിന്റേതായി വരൻ പോകുന്ന ആദ്യ ചിത്രം. കോവിഡിന് ശേഷം തീയറ്ററുകൾ തുറന്നപ്പോൾ സമ്മിശ്ര പ്രതികരണമാണ് കുടുംബ പ്രേക്ഷകരിൽ നിന്നുള്ളത്. അതുകൊണ്ട് തന്നെ ഫെബ്രുവരി 4 റിലീസ് തീരുമാനിച്ച മമ്മൂട്ടി ചിത്രം മാർച്ചിലേക്കു മാറ്റി. കൊറോണ കേരളത്തിൽ രൂക്ഷമാവുന്നതാണ് കുടുംബ പ്രേക്ഷകരെ തീയറ്ററിൽ നിന്ന് അകറ്റുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *