പ്രമുഖരെ വിമർശിച്ച് തപ്സി; തിരിയുന്നോന് തിരിയും, അല്ലാത്തോൻ നട്ടം തിരിയുമെന്ന് മിഥുൻ മാനുവൽ
തപസിക് പിന്തുണയുമായി സംവിധായകൻ മിഥുൻമാനുവൽ തോമസ്.കർഷക സമരത്തെ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്ന പോപ് താരം റിഹാനയ്ക്കെതിരെ അണി നിരന്ന പ്രമുഖരെ വിമർശിച്ച് ബോളിവുഡ് നടി തപ്സി പന്നു ട്വീറ്റ് ചെയ്തിരുന്നു.‘ഒരു ട്വീറ്റ് നിങ്ങളുടെ അഖണ്ഡതയെ തകരാറിലാക്കു ന്നുണ്ടെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ, ബലപ്പെടുത്തേണ്ടത് നിങ്ങളുടെ മൂല്യവ്യവസ്ഥയെയാണ് എന്നാണ് തപ്സി കുറിച്ചത് .
നടിയുടെ നിലപാടിനെ പിന്തുണച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ് നടത്തിയ പ്രതികരണവും ശ്രദ്ധേയമാകുകയാണ് ‘അതായത് ഉത്തമാ..!! തിരിയുന്നോന് തിരിയും, അല്ലാത്തോൻ പതിവ് പോലെ നട്ടം തിരിയും,’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് മിഥുൻ തപ്സിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
സംവിധായകന്റെ പോസ്റ്റിനു താഴെ വിമാസ്റ്റസിച്ചും അനുകൂലിച്ചും കമെന്റുകൾ നിറയുകയാണ് .കേന്ദ്ര സർക്കാരിന്റെ നിലപാടിന് പിന്തുണ അറിയിച്ച് നിരവധി ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സിനിമാക്കാരും രംഗത്ത് വന്നട്ടുണ്ട്.അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, സംവിധായകൻ കരൺ ജോഹർ, ഗായകൻ കൈലാഷ് ഖേർ തുടങ്ങിയവരും സച്ചിൻ, വിരാട് കോഹ്ലി തുടങ്ങിയ നിരവധി പ്രമുഖരാണ് ഇന്ത്യയ്ക്കെതിരായ ഈ ക്യാമ്പയിനെ ചെറുത് തോല്പിക്കാനുള്ളത്.