മോഹൻലാലിൻറെ വില്ലനായി കെജിഫിലെ ഗരുഡൻ

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാട്ട് ,നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.മോഹൻലാൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ന്യൂസ് ആണ് ചിത്രത്തിന്റെ അനിയപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.കെജിഫ് ആദ്യഭാഗത്തിലെ വില്ലൻ കഥാപാത്രമായ ഗരുഡനെ അവതരിപ്പിച്ച രാമ ചന്ദ്ര രാജു ആറാട്ടിൽ മോഹൻലാലിൻറെ വില്ലൻ വേഷത്തിൽ എത്തുന്നു എന്നുള്ളതാണ്.

രാമ ചന്ദ്ര രാജു ആണ് വില്ലനെന്നറിഞ്ഞ ആരാധകർ ആവേശത്തിലാണ് കാരണം മോഹൻലാലിൻറെ കിടിലൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകും എന്ന് ആരാധകർക് ഉറപ്പാണ്.പുതുമുഖം ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായികയായ് എത്തുന്നത് . നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

ബി ഉണ്ണികൃഷ്ണൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ രാമചന്ദ്ര രാജു ആറാട്ടിൽ അഭനയിക്കുന കാര്യം പുറത്തുവിട്ടത്.നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹൻലാൽ കഥാപാത്രം ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ആറാട്ടിനെ മുന്നോട്ട് കൊണ്ടുപോകുന്നത്.

പുലിമുരുകനുശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ആറാട്ടു.രാഹുല്‍ രാജ് സംഗീതം നൽകുന്ന ചിത്രം വിജയ് ഉലകനാഥാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മോഹൻലാൽ മനസ്‌റിസങ്ങൾ ചിത്രത്തിലുണ്ടാകും എന്നാണ് അണിയറ സംസാരം ചിത്രം വിഷു റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്നാണ് സൂചന .

Spread the love

Leave a Reply

Your email address will not be published. Required fields are marked *