ഇന്ത്യ വികാരമാണ് ; പരമാധികാരത്തിൽ വിട്ട് വീഴ്ചചെയ്യില്ല : ഉണ്ണി മുകുന്ദൻ

ഡൽഹി അതിർത്തിയിലെ കർഷക പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന വിദേശ ശക്തികൾക്കെതിരെ പ്രതിഷേധവുമായി വിവിധ മേഖലകളിലെ നിരവധി പ്രമുഖരാണ് ഇതിനോടകം തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ മലയാളികളുടെ മാസിലാളിയനായ ഉണ്ണിമുകുന്ദനും പ്രതികരണവുമായി എത്തിയിരിക്കയാണ് .ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പുറത്തു നിന്ന് ആരും ഇടപെടേണ്ടതില്ലെന്ന് താരം കുറിച്ചു ട്വിറ്ററിലൂടയാണ് തരാം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

വിദേശ ശക്തികൾക്കെതിരെ ബോളിവുഡ് ചലച്ചിത്ര പ്രവത്തകരും ക്രിക്കറ്റ് താരങ്ങളും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത് # indiatogether #indianaginstpropaganda എന്നീ ഹാഷ്ടാഗുകൾ ട്വീറ്ററിൽ ട്രെൻഡിങ്ങിൽ നിൽക്കുകയാണ്. അതിനൊപ്പം നിന്നുകൊണ്ടാണ് ഉണ്ണിയും പ്രതികരിച്ചത് ഇന്ത്യ എന്നത് വികാരമാണ്. രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടു വീഴ്ച ചെയ്യില്ല. ആഭ്യന്തര വിഷയങ്ങൾ തങ്ങളുടേതായ രീതിയിൽ കൈകാര്യം ചെയ്യാൻ രാജ്യത്തിന് കഴിയും. സൗമ്യമായി വിഷയം പരിഹരിക്കുമെന്നും ഉണ്ണി മുകുന്ദൻ ട്വിറ്ററിൽ കുറിച്ചു.

ഉണ്ണിയുടെ ട്വീറ്റ് നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കയാണ്. മലയാള സിനിമയിലും നട്ടെല്ല് പണയം വെക്കാത്ത ആണ്കുട്ടികളുണ്ടെന്നും ഉണ്ണിക്കു സപ്പോർട്ടുമായി നിരവധി മന്റുകളും റീട്വീറ്റുകളും നിറയുകയാണ്. ഉണ്ണിയുടെ പോസ്റ്റിനു താഴെ വിമര്ശനങ്ങളും ഭീഷണികളും കാണാം അതിനു ഉണ്ണിയെ സപ്പോർട് ചെയ്യുന്നവർ ചുട്ടമറുപടി താരത്തിന്റെ ആരാധകർ കൊടുക്കുന്നുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *