വെള്ളം’ തിയേറ്ററുകളിൽ; ‘സിനിമാവ്യവസായത്തെ രക്ഷിക്കണമെന്ന അപേക്ഷയുമായി മോഹൻലാൽ

ജയസൂര്യ നായകനായി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന വെള്ളം തീയറ്ററുകളിൽ എത്തി.ചിത്രത്തിന് ആശംസയും ഒപ്പം പ്രേക്ഷകരോട് സഹായവും അഭ്യര്ഥിച്ചിരികയാണ് സൂപ്പർ തരാം മോഹൻലാൽ . മലയാളി സിനിമ പ്രേക്ഷകർ ഒന്നടങ്കം തീയറ്ററുകയിൽ എത്തി ചിത്രം കണ്ടു സിനിമ വ്യവസായത്തെ രക്ഷിക്കണമെന്ന് മോഹൻലാൽ പ്രേക്ഷകരോട് അഭ്യര്ഥിച്ചിരിക്കുന്നത് .കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തീയറ്ററുകളിൽ എത്തണമെന്നും മോഹൻലാൽ നിർദ്ദേശിക്കുന്നു .

കോവിഡ് ലോക്ക് ഡൗണിനുശേഷം പുറത്തിറങ്ങുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് വെള്ളം. ക്യാപ്ടനുശേഷം പ്രജീഷും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വെള്ളം , ജയസൂര്യയുടെ മിന്നും പ്രകടനമാണ് ചിത്രത്തിന്റെ പ്രദാന സവിശേഷത.റോബി വര്‍ഗ്ഗീസാണ് വെള്ളത്തിന്റെ ഛായാഗ്രാഹകന്‍. ബിജിത്ത് ബാലയാണ് എഡിറ്റര്‍. ഫ്രന്‍ഡ്‌ലി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹൻലാലിൻറെ വാക്കുകൾ

ഒരു വർഷത്തിന് ശേഷം വീണ്ടും  തിയേറ്ററുകൾ സജീവമാവുകയാണ്. അന്യഭാഷാ ചിത്രമാണ് ആദ്യം റിലീസ് ചെയ്തത്. ഇപ്പോൾ  മലയാളത്തിന്റെ ഒരു ചിത്രം ‘വെള്ളം’ 22 ന് റിലീസ് ആവുകയാണ്.സിനിമയുടെ ചക്രം പ്രവർത്തിക്കണമെങ്കിൽ തിയേറ്ററുകൾ തുറക്കണം. ഒരുപാട് കലാകാരന്മാരും കലാകാരികളും ജോലി ചെയ്യുന്ന വലിയ വ്യവസായമാണിത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു എല്ലാവരും സിനിമ കാണുക. സിനിമ എന്റർടൈൻമെന്റ് വ്യവസായത്തെ രക്ഷിയ്ക്കണം.

എന്റെ സിനിമകൾ ഉൾപ്പടെ നിരവധി സിനിമകൾ ഇനി റിലീസ് ചെയ്യാനുണ്ട്. എല്ലാവരും സിനിമ കാണണം.  ഇത് ഒരുപാട് വർഷമായി ഈ ഇൻഡസ്ട്രിയിൽ പ്രവർത്തിയ്ക്കുന്ന ആളെന്ന നിലയിലുള്ള എന്റെ അപേക്ഷയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *