ദുരഭിമാനമെന്ന നൂലിൽ കെട്ടിത്തൂക്കിയ പാവകൾ! | Paava Kadhaigal review

നാല് ചെറു സിനിമകളുടെ ആന്തോളജിയാണ് പാവ കഥകൾ , സുധ കൊങ്കരയുടെ തങ്കം , ഗൗതം മേനോന്റെ വന്മകൾ , വിഘ്‌നേശ് ശിവന്റെ ലവ് പണ്ണും , വെട്രിമാരന്റെ ഊര് ഇരവ് തുടങ്ങിയവയുടെ ഒരു ആന്തോളജിയാണ് ചിത്രം.പാവ കതൈകൾ എന്ന സിനിമയുടെ പേരിൽ പറയുന്നത് പാപം എന്നാണോ പാവ എന്നാണോ എന്ന് ചോദിച്ചാൽ ഒരുത്തരം പറയാനാവില്ല. ഈ നാല് ചെറുസിനിമകളുടെ ആന്തോളജിയിൽ ഏതാണ് പാപം എന്ന് വേർതിരിച്ചറിയുക കഠിനം. ട്രാൻസ്‍ജൻഡർ ആകുക, റേപ്പ് ചെയ്യപ്പെടുക, ലെസ്ബിയൻ ആകുക, പ്രണയിക്കുക, ജാതി മാറി വിവാഹം കഴിക്കുക ഇവയൊക്കെ സമൂഹത്തിന്റെ കണ്ണിൽ പാപങ്ങൾ ആണല്ലോ! അതോ ട്രാൻസ് ഫോബിയ, റേപ്പ് കൾച്ചർ, ഹോമോ ഫോബിയ, കാസ്റ്റിസം, ദുരഭിമാന കൊല ഇതൊക്കെയാണോ ശരിക്കുമുള്ള പാപങ്ങൾ! സിനിമ നിർമിച്ചവർ അത് എങ്ങനെ വ്യാഖ്യാനിച്ചാലും ഈ ചിത്രത്തിന് യോജിച്ച പേരാണ് പാവ കഥകൾ.

മനുഷ്യന്റെ ദുരഭിമാനം എത്രത്തോളം ഈ ലോകത്തു ആഴ്നിറങ്ങിയിരിക്കുന്നു എന്ന് ഇതിലെ ഓരോ ചേറു കഥയും നമ്മളോട് പറയും,ഓരോ തരത്തിലുള്ള ദുരഭിമാനങ്ങളുടെ ചുഴിയിൽ പെട്ട പാവ മനുഷ്യർ! ചിലർക്ക് അത് മകൻ ട്രാൻസ്‍ജൻഡർ ആണെന്ന് പറയുമ്പോൾ ഉള്ള മാനക്കേടാണ്. ചിലർക്ക് അത് ജാതിയാണ്, ചിലർക്ക് അത് വീടിന്റെ അഭിമാനം മൊത്തം പെണ്ണിന്റെ മേൽ ആണെന്ന ചിന്തയാണ്. പക്ഷെ എല്ലാ കഥാപാത്രങ്ങളും സത്യത്തിൽ സമൂഹത്തിന്റെ നിർബന്ധങ്ങൾക്ക് മുന്നിൽ പാവയാകാൻ തയാറാകുന്നവർ ആണ്.

നാലു കഥകളും ഇന്ത്യയിൽ ചില ഇടത്തെങ്കിലും കണ്ടു വരുന്ന സാമൂഹിക വ്യവസ്ഥിതി വിളിച്ചോടുന്നതായിരുന്നു ,ഏതാണ് ഏറ്റവും മികച്ചത് എന്ന് തെരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ് .സുധ കൊങ്ങരയുടെ തങ്കം കാളിദാസ് ജയറാമിന്റെ നാച്ചുറൽ പ്രകടനം-അല്പം കൈവിട്ടാൽ ഓവർ ആകാൻ സാധ്യതയുള്ള ഒരു റോൾ, ഗംഭീരമാക്കിയിട്ടുണ്ട് ‘സത്താർ’. ഗ്രാമത്തിലെ എല്ലാവരും വെറുപ്പോടെ കാണുന്ന ട്രാൻസായ സത്താറിന്റെ കഥയാണ് തങ്കത്തിൽ പറയുന്നത്. നല്ല സംവിധായകരുടെ കൈയിൽ കിട്ടിയാൽ കാളിദാസ് ഞെട്ടിക്കുമെന്ന് വീണ്ടും തെളിയിച്ചു. തങ്കമേ എന്ന പാട്ടും അത് പാടിയ ശബ്ദവും(ട്രാൻസ്‍ജൻഡർ ഗായകൻ തന്നെ ആണോ പാടിയത് എന്ന് തോന്നുന്നു) എടുത്ത് പറയേണ്ടതാണ്.

ഗൗതം മേനോന്റെ വന്മകൾ ഒരു സന്തോഷകരമായ മിഡ്‌ഡിൽ ക്ലാസ്സ്‌ കുടുംബത്തിന്റെ കഥ പറയുന്നു. അവരുടെ ജീവിതത്തെ തലകീഴായി മാറ്റുന്ന ഒരു അപ്രതീക്ഷിത സംഭവത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് വിഷയം. ഒരു കുടുംബത്തിൻെറ അഭിമനം മുഴുവൻ പെണ്ണിന്റെ ശരീരത്തിൽ ആണെന്ന സമൂഹത്തിൽ ജീവിക്കുമ്പോഴുണ്ടാകുന്ന അവസ്ഥാന്തരങ്ങളാണ് ചിത്രം പറയുന്നത്.സമൂഹത്തിന്റെ നികൃഷ്ട ചിന്താഗതിയെ ചോദ്യം ചെയുന്നുണ്ട് ചിത്രം.

യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള വെട്രി മാരന്റെ ഊര്‍ ഇരവ് പ്രേക്ഷരെ നൊമ്പരപെടുത്തുണ്ട്‌.വെട്രിമാരന്റെ മേക്കിങും സായി പല്ലവിയുടെയും പ്രകാശ് രാജിന്റെയും പെർഫോമൻസുമാണ് ചിത്രത്തെ മികച്ചതാകുന്നത്. ചിത്രത്തിന്റെ ക്ലൈമസൊടടുപ്പിച്ചു ഒരു വിങ്ങളോടല്ലാതെ പ്രേക്ഷകന് കണ്ടു തീർക്കാനാവില്ല ചിത്രം.

വിഘ്‌നേഷ് ശിവന്റെ സിനിമ മാത്രമായിരുന്നു അല്പം ത്രില്ലിങ് ആയി അനുഭവപ്പെട്ടത്. ഡാർക്ക് കോമഡി മോഡിലാണ് ചിത്രം പറഞ്ഞുപോകുന്നത്. അനിരുദ്ധിന്റെ മ്യൂസിക്കും പ്രസംസനീയമാണ് .

ഏവരും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് പാവ കഥകൾ നമുക്കും ചുറ്റലും നടന്നുകൊണ്ടിരിക്കുന്ന മാറേണ്ട അവസ്ഥാന്തരങ്ങൾ നാലു സാംവിധായകരും വ്യക്തമായി കാണിക്കുണ്ട്. ജാതി, ക്ലാസ്സ്‌ ഒക്കെ അഭിമാനമല്ല, നാടിന് അപമാനമാണ് എന്ന് തിരിച്ചറിവ് ഉണ്ടാകേണ്ടതിന്റെ ആവശ്യം! ഒരാൾ ബലമായി ആക്രമിച്ചു കീഴ്പ്പെടുത്തിയാൽ പോകുന്നതല്ല ഒരു പെൺകുട്ടിയുടെയും അഭിമാനം! എല്ലാ തരം മനുഷ്യർക്കും അവർക്ക് ഇഷ്ട്ടമുള്ള രീതിയിൽ ജീവിക്കാൻ, പ്രണയിക്കാൻ, വിവാഹം കഴിക്കാൻ ഒക്കെ അവകാശം ഉണ്ട് എന്ന് സമൂഹം തിരിച്ചറിയേണ്ടതിന്റെ അനിവാര്യത! എല്ലാത്തിലും ഉപരി സമൂഹത്തിന്റെ, മതത്തിന്റെ, ജാതിയുടെ, ദുരഭിമാനത്തിന്റെ ചരടുകളിൽ പാവക്കൂത്ത് നടത്തുക എന്നതല്ല മനുഷ്യന്റെ അവതാര ലക്ഷ്യം! ഇതൊക്കെയാണ് ഈ ചിത്രത്തിലൂടെ സംവിധായകർ നമ്മളോട് പറയുന്നത് .

Our Score
Spread the love

Leave a Reply

Your email address will not be published. Required fields are marked *