കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം; മരക്കാരിലെ ആദ്യ ഗാനമെത്തി
ഇതിഹാസ നായകൻ കുഞ്ഞാലി മരക്കാരെ കേന്ദ്ര കഥാപാത്രമാക്കി മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിലെ ആദ്യ ഗാനം പുറത്ത്.കുഞ്ഞാലിക്ക് ഒന്നുറങ്ങേണം” എന്ന ഗാനത്തിന്റെ ലിറക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.കെ.എസ് ചിത്ര ആലപിച്ച ഗാനം സംഗീതം നൽകിയിരിക്കുന്നത് റോണി റാഫേല്‍ ആണ്. ഹരി നാരായണൻ ആണ് വരികൾ എഴുതിയിരിക്കുന്നത്.താരാട്ട് പാട്ടായി ഒരുക്കിയ ഗാനം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങിയിരിക്കുന്നത്.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം . മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്.100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ് .കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. വമ്പൻ റിലീസായിരുന്നു ചിത്രത്തിനായി പ്ലാൻ ചെയ്തിരുന്നത് രാത്രി 12 മണിക് സ്പെഷ്യൽ ഫാൻസ് ഷോസ് അടക്കം ചാർട്ട് ചെയ്തതായിരുന്നു റിലീസ് പ്ലാൻ ചെയ്തിരുനത് .
പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒട്ടനവധി വിവിധ ഭാഷ സൂപ്പർ താരങ്ങൾ ആയ പ്രഭു, അര്ജുന്,സുനില്‍ ഷെട്ടി, തുടങ്ങിയവരും പ്രദാന കഥാപത്രങ്ങളായി ചിത്രത്തിലുണ്ട്. മലയാളം കൂടാതെ വിവിധ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.പ്രണവ് മോഹന്‍ലാല്‍,മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങി മലയാളത്തിലെ വൻ താരനിരയും ചിത്രത്തിലുണ്ട്. പ്രണവും മോഹൻലാലും പ്രധാന കഥാപാത്രങ്ങളായി ഒരു ചിത്രത്തിൽ ഒരുമിച്ചു വരുന്നു എന്ന പ്രത്യേകതയും ഉണ്ട് ,മറക്കാരിന്റെ കൗമാര പ്രായമാണ് പ്രണവ് അവതരിപ്പിക്കുന്നത് എന്നാണ് സൂചന.
തിയേറ്ററുകള്‍ പ്രദര്‍ശനം ആരംഭിച്ച പശ്ചാത്തലത്തില്‍ ഈ വര്‍ഷം മാര്‍ച്ച് 26ന് ചിത്രം റിലീസിന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടന്‍ എത്തില്ല എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. കാരണം കേരളത്തിൽ കൊറോണ രൂക്ഷമാവുന്നതും കുടുംബ പ്രേക്ഷകർ തീയറ്ററിലേക്കു വരാത്തതും ആണ്.എന്തായാലും ആരാധകർ ആഘോഷമാക്കാൻ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.