ദൃശ്യം 2 ടീസർ പുറത്തിറങ്ങി ,ചിത്രം ആമസോൺ പ്രൈം വഴി പ്രദര്ശനത്തിന്

മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ദൃശ്യം 2 വിന്റെ ടീസർ പുറത്തിറങ്ങി,പുതുവർഷത്തിൽ തൻ്റെ ആരാധകർക്കുള്ള സമാനമായാണ് മോഹൻലാൽ ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്.മലയാലാത്തിലെ ആദ്യ അമ്പത് കോടി ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2 .അതുകൊണ്ട് തന്നെ വൻ പ്രതീകഷയോടെയാണ് ആരാധകരും സിനിമ പ്രേകഷകരും ചിത്രത്തെ നോക്കികാണുന്നത്.ചിത്രം ദൃശ്യം പോലെ ഒരു ത്രില്ലർ അല്ല എന്നാണ് സംവിധായകൻ ജീത്തു ജോസഫ് പറയുന്നത്.ചിത്രം ഒരു കമ്പ്ലീറ്റ് ഫാമിലി ചിത്രമാണെന്ന് അദ്ദേഹം പറയുന്നത്.ദൃശ്യം ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന എല്ലാരും രണ്ടാഭാഗത്തിലും ഉണ്ട്.

മോഹൻലാൽ കഥാപാത്രം ജോർജ് കുട്ടിക്കും കുടുമ്പത്തിനും പിനീട് ഇന്ദു സംഭവിച്ചു, അവരുടെ ഇപ്പോഴ്ത്തെ ജീവിതമൊക്കെയാണ് ചിത്രം പറയുന്നത്.ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ആമസോൺ പ്രിമേ വഴി പ്രദർശനത്തിന് എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.ആദ്യമായാണ് ഒരു സൂപ്പർതാര ചിത്രം ഡയറക്റ്റ് ഒറ്റിറ്റി റീലീസ് ചെയുന്നത്.ചിത്രം തിയേറ്റർ റിലീസ് തന്നെയാണ് പ്ലാൻ ചെയ്‌തതെന്നും പക്ഷെ ഇപ്പോഴുണ്ടായ പുതിയ കോവിഡ് വകബേദം കാരണം തിയേറ്റർ തുറക്കുന്നത് നീളുന്നതും എത്രത്തോളം ഫാമിലി ധൈര്യത്തോടെ തിയേറ്ററിൽ എത്തും എന്നുള്ളതുമാണ് ചിത്രം ഒറ്റിറ്റി റിലീസ് ചെയ്യാനുള്ള കാരണമെന്നു ജീത്തു ജോസഫ് പറയുന്നു .

ഒരു മലയാള സിനിമയ്ക്കു ഇന്നേവരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ഡിജിറ്റൽ അവകാശത്തുകയാണ് ദൃശ്യം 2 സ്വന്തമാക്കാൻ ആമസോൺ പ്രൈം നൽകിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, ഗണേഷ് കുമാർ, സായി കുമാർ തുടങ്ങിയവരും അഭിനയിക്കുന്ന ദൃശ്യം 2 കോവിഡ് ലോക്ക് ഡൌൺ സമയത്താണ് ചിത്രീകരണം പൂർത്തീകരിച്ചത്. ചിത്രത്തിന്റെ ടീസർ പ്രകാരം ചിത്രം ഒരു സസ്പെൻസ് കാത്തുസൂക്ഷികുന്നുണ്ട് ദൃശ്യത്തേക്കാളും മികച്ച ചിത്രമാകുമോ എന്നെ ഇനി പ്രേക്ഷകർക്കു അറിയാനുള്ളൂ. ചിത്രത്തിന്റെ പ്രീമിയർ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല .

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *