ദൃശ്യം 2 ട്രൈലെർ പുറത്തിറങ്ങി, സോഷ്യൽ മീഡിയയിൽ വൈറൽ.ചിത്രം ഫെബ്രുവരി 19 ന്
മലയാള സിനിമ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2. ചിത്രത്തിന്റെ ട്രൈലെർ ആമസോൺ പുറത്തിറക്കി. ഫെബ്രുവരി 8 നു പുറത്തിറക്കാൻ പ്ലാനിട്ട ട്രൈലെർ ആമസോൺ ഇന്ന് പുറത്തുവിടുകയാണുണ്ടായത്.അപ്രതീക്ഷിതമായി ആമസോൺ കുറച്ചു മിനുറ്റുകൾക് യൂട്യൂബിൽ ട്രൈലെർ പബ്ലിക് ആകിയതാണ് ട്രൈലെർ ലീക് അവൻ കാരണം . ട്രൈലെർ സോഷ്യൽ മീഡിയയിൽ വൈറൽ ആവാൻ തുടങ്ങിയപ്പോൾ വേറെ വഴിയില്ലാതെയാണ് ട്രൈലെർ ഇന്ന് പുറത്തിറക്കിയത്.ഫെബ്രുവരി 19 ന് ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യും.
മലയാളത്തിൽ ആദ്യമായാണ് ഒരു സൂപ്പർ തറ ചിത്രം ഡയറക്റ്റ് ഒറ്റിറ്റി റിലീസ് ആയി എത്തുന്നത്. ഒറ്റിറ്റി റിലീസ് പ്രഖ്യാപനത്തിനു ശേഷം നിരവധി ആരാധകരാണ് മോഹൻലാലിനെയും പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂരിന്റെ പേജിലും തീരുമാനം മാറ്റാൻ റെക്സ്റ്റുമായി എത്തിയത്.കൊച്ചിയിലും തൊടുപുഴയിലും ആയിരുന്നു ഈ സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും. ദൃശ്യം ആദ്യഭാഗത്തിലെ എല്ലാ പ്രധാന അഭിനേതാക്കളും രണ്ടാംഭാഗത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്കുമാര് എന്നിവരും പ്രധാന വേഷത്തില്‍ എത്തും.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി.എസ് വിനായക് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അനില്‍ ജോണ്സണ് ആണ് സംഗീതം.
ആദ്യഭാഗത്തിൽ ഒളുപ്പിച്ചു വച്ച പോലെ എന്തെങ്കിലും ട്വിസ്റ്റ് ദൃശ്യം രണ്ടാംഭാഗത്തിലും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ ട്രെയ്ലറിലും അതിനുള്ള സൂചനയുണ്ട്, എന്തായാലും ആരാധകർ കടുത്ത പ്രതീക്ഷയിലാണ് ദൃശ്യം ആദ്യഭാഗത്തിനു മേലെ നിൽക്കുന്ന ചിത്രമാകും രണ്ടാം ഭാഗം എന്നുള്ളതിൽ.