‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്’ ജന ഗണ മന’ പ്രൊമോ വീഡിയോ
പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജന ഗണ മന’ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി .സൂപ്പർ ഹിറ്റ് ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന് ശേഷം പ്രിത്വിയും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ജന ഗണ മന.ഡിജോ ജോസ് ആന്റണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഡിജോയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ചിത്രം ,ക്വീൻ ആയിരുന്നു ആദ്യം ചിത്രം.ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
ഐ പി എസ് ഓഫീസറുടെ റോളിൽ സൂരജ് എത്തുമ്പോൾ കുറ്റവാളിയുടെ റോളിലാണ് പ്രിത്വി എത്തുന്നത്. രണ്ടു കഥാപാത്രങ്ങൾക്കും അഭിനയിച്ചു തകർക്കാൻ പാകത്തിലുള്ള തിരക്കഥയാണ് അണിയറപ്രവർത്തകർ ഒരുക്കിയതെന്നു ചിത്രത്തിന്റെ പ്രോമോ വീഡിയോ അകന്നുമ്പോൾ മനസിലാവും.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ പ്രിത്വിരാജ്ഉം മാജിക് ഫ്രാൻസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും കൂടെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യലിനിടെ ഊരിപ്പോരുമെന്ന് പറയുന്ന കുറ്റവാളിയെയും വളരെ ഗൗരവക്കാരനായ പോലീസുദ്യോഗസ്ഥനെയും വീഡിയോയില്‍ കാണാം.‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്’ എന്ന പ്രിത്വി കഥാപാത്രത്തിനെ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ലോക്ക് ഡൌൺ ഇളവുകൾ അനുവദിച്ച സമയത് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണ് ജന ഗണ മന .ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംവിധായകനും പൃഥ്വിരാജിനും കോവിഡ് ബാധിച്ചിരുന്നു.